EDUCATION

10/ 06/ 1984 ല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് ജനിച്ചു. വിജ്ഞാന ലോകത്തേക്ക് ആദ്യ മന്ത്രം, 'അലിഫു ബാഉം' ചൊല്ലിത്തന്നത് മഹാനായ മുറ്റിച്ചൂര്‍ ഇ.കെ. അഹ്മദ്‌ ഹാജിയായിരുന്നു.

4-മത്തെ വയസ്സില്‍ കൊടുങ്ങല്ലൂരിലെ മാടവന ദേശത്തുള്ള ജാമിഅ: അസീസിയയില്‍ നഴ്സറി വിദ്യാഭ്യാസം തുടങ്ങി.
മിലാക്കുദ്ധീന്‍ മദ്റസ

ജാമിഅ അസീസിയ്യ 
5മത്തെ വയസ്സില്‍ ഞങ്ങള്‍ താമസിക്കുന്ന മഹല്ലായ ഐനിക്കപ്പറമ്പ് മഹല്ലിലെ മിലാകുദ്ധീന്‍ മദ്റസയില്‍ മദ്റസാ വിദ്യാഭ്യാസം തുടങ്ങി. അഞ്ചാം ക്ലാസ്സ്‌ വരെ ഇവിടെ പഠിച്ചു. ശേഷം കേരളത്തിലെ പ്രസിദ്ധ സ്ഥാപനമായ മാടവന ജാമിഅ: അസീസിയയില്‍ തുടര്‍പഠനം നടത്തി. സുന്നി വിദ്യഭ്യാസ ബോര്‍ഡിനു കീഴിലുള്ള സിലബസനുസരിച്ച് പത്താം തരം വരെ അവിടെ പഠനം നടത്തി.  

എടവിലങ്ങ് ഹൈസ്ക്കൂള്‍ 
എടവിലങ്ങ് ഹൈസ്ക്കൂള്‍
അതേസമയംതന്നെ തൊട്ടടുത്ത പ്രദേശമായ എടവിലങ്ങിലെ G.H.S. Edavilangu Govt. സ്കൂളില്‍ ഭൌതിക വിദ്യാഭ്യാസവും തുടങ്ങി. പത്താം ക്ലാസ്സ്‌ വരെ ഇവിടെ പഠനം തുടര്‍ന്നു. SSLC യും ഇവിടെ നിന്ന് പൂര്‍ത്തിയാക്കി. നീണ്ട പത്ത്‌ വര്‍ഷത്തെ സ്കൂള്‍ ജീവിതത്തോട് വിടപറഞ്ഞ് അവിടെ നിന്നും യാത്രപറഞ്ഞിറങ്ങി. നേരെ പോയത്‌ കോഴിക്കോട്ടെക്കാക്കായിരുന്നു.

കോടമ്പുഴ ദഅവാ കോളേജ് 
സുലൈമാന്‍ ഉസ്താദിന്‍റെ ബുഖാരി ക്ലാസ്സ്‌ 
കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് മത ഭൌതിക സമന്വയത്തിന് 'ദഅവാ കോളേജ്' എന്ന  പുതിയൊരു പ്ലാറ്റ്ഫോമിന് വേണ്ടി ആദ്യമായി ചിന്തിച്ചതും ആ വഴിക്ക് പ്രവര്‍ത്തിച്ചത് മൂലം രൂപം കൊണ്ട കേരളത്തിലെ ആദ്യ  ദഅവാ കോളേജാണ്‌ കോഴിക്കോട്ടെ ഫറോക്ക്‌ ഭാഗത്ത് സ്ഥിതിചെയ്യുന്ന കോടമ്പുഴ ദാറുല്‍ മആരിഫ് ദഅവാ കോളേജ്. ഇതുകൊണ്ടുള്ള ഉദ്ദേശം ഒരേ സമയം തന്നെ മത ഭൌതിക വിദ്യാഭ്യാസങ്ങള്‍ നേടാനുള്ള സാഹചര്യമാണ്. മതവിദ്യാഭ്യാസം നുകരുന്ന മുതഅല്ലിമുകള്‍ പള്ളിദര്‍സുകളില്‍ ഒതുങ്ങികൂടി അതുമാത്രം കരസ്ഥമാക്കുമ്പോള്‍ ഭൌതികം വിസ്മരിക്കാനിടവരുന്നു. നവ നൂറ്റാണ്ട് ഭൌതികമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രസ്ഥുത വിദ്യാഭ്യാസ കരികുലത്തിന്റെ ഉദയം കാലഘട്ടം ആവശ്യപ്പെട്ടത്‌. ഇതുവഴി മുതഅല്ലിമുകളുടെ എണ്ണത്തിലുണ്ടായ ശോഷണം പരിഹരിക്കാന്‍ കഴിഞ്ഞതോടൊപ്പം ഭൗതികതയിലേക്ക്‌ ഓടിപ്പോയ കുറെ ഭൌതികന്മാരെ മതരംഗത്തേക്ക്‌ ആകര്‍ഷിക്കാനും കഴിഞ്ഞു. ഈ രംഗത്ത്‌ വലിയ വിപ്ലവങ്ങളാണ് ഇന്ന് നടന്ന് കൊണ്ടിരിക്കുന്നത്.

അറീന ആനിമേഷന്‍, ബാംഗ്ലൂര്‍ 
അറീന ആനിമേഷന്‍, ബാംഗ്ലൂര്‍
എസ്.എസ്.എല്‍.സി ക്ക് ശേഷമുള്ള എന്‍റെ പഠനം ഇവിടെയാകണമെന്ന പിതാവിന്‍റെ തിരുമാനം ഞാന്‍ ശരിവച്ചു. പഠനം തുടങ്ങി.+1, +2, BA.English Degree എന്നിവ ഇവിടത്തെ എട്ട് വര്‍ഷത്തെ 'മൌലവി ഫാളില്‍ ഇര്‍ഫാനീ' കൊഴ്സ് പൂര്‍ത്തിയാക്കിയതോടെ പൂര്‍ത്തിയായി. ഒപ്പം മത രംഗത്തെ മുതവ്വല്‍ പൂര്‍ത്തിയാക്കി സനദ്‌ വാങ്ങി ഇര്‍ഫാനി ബിരുദവും സ്ഥാന വസ്ത്രവും കരസ്ഥമാക്കി പുറത്തിറങ്ങി. ശേഷം നേരെ പോയത്‌ ബംഗ്ലൂരിലേക്കായിരുന്നു.

ജീവിതത്തില്‍ വഴികാട്ടികളായ ഉസ്താദുമാരെ ഇവിടെ സ്മരിക്കുകയാണ്. ഒതുക്കുങ്ങല്‍ ഇ. സുലൈമാന്‍ ഉസ്താദ്‌, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പി. എസ്. കെ. മൊയ്തു ബാഖവി  മാടവന, എ.കെ.സി. അബ്ദുല്‍ അസീസ്‌ ബാഖവി ആക്കോട്അബ്ദുല്‍ അസീസ്‌ ബാഖവി തിനൂര്‍, അബ്ദുല്‍ നാസര്‍ അഹ്സനി ഒളവട്ടൂര്‍, മുഹമ്മദ്‌ സഖാഫി വി. കെ. പടി, സുബൈര്‍ അഹ്സനി തരുവണ, കോയാ മുട്ടി ഉസ്താദ്, മര്‍ഹൂം അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, ഐ. മുഹമ്മദ്‌ കുട്ടി സുഹ്രി. അല്ലാഹു അര്‍ഹിച്ച പ്രതിഫലം ഇവര്‍ക്കും നമുക്കും വേണ്ടപ്പെട്ട എല്ലാവര്‍ക്കും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ- ആമീന്‍.

കമ്പ്യൂട്ടര്‍ രംഗത്തെ വിവിധ കോഴ്സുകള്‍ ലക്ഷ്യമിട്ട് ബംഗ്ലൂരിലെ Arena Multimedia യില്‍ ചേര്‍ന്നു. Web Designing ല്‍ ഒരു വര്‍ഷത്തെ  PCWD കോഴ്സ്‌ പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ ഇവിടെ ഓണ്‍ലൈന്‍വഴി Diploma in Animation Engineering (CAREER DAE) ചെയ്തുകൊണ്ടിരിക്കുന്നു.