അബൂ അബ്ദില്ലാഹി മുഹമ്മദ് ബ്നു ഇദ്രീസു ശ്ശാഫിഈ എന്നാണറിയപ്പെടുന്നത്. നാലു മദ്ഹിബിന്റെ ഇമാമുകളിലൊരാള്‍. കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍. ഖുറൈഷികളിലെ ഒരു പണ്ഡിതന്‍ വിജ്ഞാനം കൊണ്ട് നിറക്കുമെന്ന് തിരു നബി(സ്വ) പറഞ്ഞത് ശാഫിഈ ഇമാമിനെ സബന്ധിച്ചാണെന്ന് പണ്ഡിത•ാര്‍ വ്യക്തമാക്കി. ഹിജ്റ 150ല്‍ ഫലസ്തീനിലെ ഗസ്സയിലാണ് ജനനം. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. രണ്ട് വയസ്സ് പ്രായത്തില്‍ ഉമ്മ കുട്ടിയെ വിശുദ്ധ മക്കയിലേക്ക് കൊണ്ടുപോയി. ഏഴാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി. പ്രായത്തില്‍ കവിഞ്ഞ അത്യപൂര്‍വ്വ പക്വതയോടെ വിശുദ്ധ ഭൂമിയില്‍ വളര്‍ന്നു. വിവിധ വിജ്ഞാന കലകളില്‍ അവഗാഹം നേടി. ഇമാമിനെ സംബന്ധിചുള്ള രണ്ടു കനപ്പെട്ട പ്രസംഗങ്ങളാണ് നിങ്ങള്‍ക്കിവിടെ നല്‍കുന്നത്. ബഹു. പേരോട് അബ്ദു റഹിമാന്‍ സഖാഫി, ഫാറൂഖ് നഈമി അല്‍ ബുഖാരി എന്നിവരുടെ അര്‍ത്ഥഗര്‍ഭമായ പ്രഭാഷണം. കേള്‍ക്കുക. വിനീതനെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തുക. അല്ലാഹു സ്വീകരിക്കട്ടെ ആമീന്‍ .
പ്രിയ സുഹൃത്തുക്കളെ, സുഖമെന്ന് കരുതുന്നു അതിനായി പ്രാര്‍ത്ഥിക്കുന്നു. നന്മയുടെ കാവലാളായി മാറുക. എപ്പോഴും എവിടെയും നമയുടെ പക്ഷം ചേര്‍ന്ന് നെഞ്ചുറപ്പോടെ നിലനില്ക്കുക. പുതിയ രൂപത്തിലും ഭാവത്തിലും തിന്മയുടെ വക്താക്കള്‍ സമൂഹത്തില്‍ രംഗപ്പ്രവേശനം നടത്തുമ്പോള്‍ അവയെല്ലാം തിരിച്ചറിയാനുള്ള ശേഷി നമുക്കുണ്ടായിരിക്കണം. അശ്ലീലത സമൂഹത്തിലെ വില്ലനായി മാറിക്കൊന്ന്ടിരിക്കുന്നു. വ്യഭിചാരവും, കള്ളും, കഞ്ചാവും, കൊള്ളയും, കൊലപാതകവുമെല്ലാം വര്‍ദ്ധിച്ചു. ഇവയൊന്നും ഒരിക്കല്‍ പോലും നമ്മുടെ ജീവിതത്തില്‍ കടന്നു വരാതിരിക്കട്ടെയെന്നു തീര്‍ച്ചപ്പെടുത്തുക. അല്ലാഹു നമുടെ എല്ലാ കര്‍മ്മങ്ങളും സ്വാലിഹായ കര്‍മ്മമായി സ്വീകരിക്കട്ടെ-ആമീന്‍ ഇവിടെ പെറുക്കിവെച്ച നന്മയുടെ അക്ഷരക്കൂട്ടങ്ങളുടെ എണ്ണത്തിന്റെ തോതിലുപരി അല്ലാഹു നമ്മുടെ ദോഷങ്ങള്‍ പൊറുത്തു തരട്ടെ-ആമീന്‍. നമ്മില്‍ നിന്ന് മരണപ്പെട്ടവരുടെ കബറിടം അല്ലാഹു സ്വര്ഗ്ഗത്തോപ്പാക്കിക്കൊടുക്കട്ടെ-ആമീന്‍..
0 comments:
Post a Comment